KeralaNattuvarthaLatest NewsNews

കടകൾ അടപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്ന് കെ സുധാകരൻ

അട്ടയെ പിടിച്ച്‌ മെത്തയില്‍ കിടത്തിയത് പോലെയാണ് മുഖ്യമന്ത്രിയുടെ നിലപാട്

തിരുവനന്തപുരം: വ്യാപാരികൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജീവിക്കാനുള്ള സമരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ കെ സുധാകരൻ മുഖ്യമന്ത്രിയുടെ വെല്ലുവിളി ആത്മഹത്യാമുമ്പില്‍ നില്‍ക്കുന്ന വ്യാപാരികളോടാണെന്നും വിമർശിച്ചു.

Also Read:ഇന്ത്യയോട് യുദ്ധം ചെയ്ത് ജയിക്കാനാവില്ലെന്ന സത്യം തിരിച്ചറിഞ്ഞ് ചൈന, വീഴ്ത്താൻ പുതിയ തന്ത്രങ്ങൾ: കരുതലോടെ ഇന്ത്യ

അട്ടയെ പിടിച്ച്‌ മെത്തയില്‍ കിടത്തിയാല്‍ എന്ന പഴമൊഴി ശരിവക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും, കച്ചവടക്കാരോട് യുദ്ധമല്ല ചര്‍ച്ചയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കച്ചവട സമൂഹത്തിനോടൊപ്പമാണ് കോണ്‍ഗ്രസ്, കടകൾ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും. നിയന്ത്രണങ്ങള്‍ മയപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം, വ്യാപാരികൾ വലിയതോതിലുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സ്വന്തം ഭരണകൂടത്തോട് തന്നെ യുദ്ധം ചെയ്യേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button