വിരമിക്കുമോ? ഗെയിലാട്ടം ഇനി എത്ര നാൾ?: ഓസീസിനെ മലർത്തിയടിച്ച ക്രിസ് ഗെയിൽ വെളിപ്പെടുത്തുന്നു

സെന്റ് ലൂസിയ: കായിക പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ക്രിസ് ഗെയ്ൽ. താരത്തിന്റെ പ്രായം തോൽക്കുന്ന പ്രകടനങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ ഉടലെടുത്തിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ ഇപ്പോൾ സൂപ്പര്‍താരം രംഗത്തെത്തിയിട്ടുണ്ട്.

Also Read:സിനിമകൾ എല്ലാം അഴിമതിക്കെതിരെ, പക്ഷേ യഥാർത്ഥ ജീവിതത്തിലോ?: ടാക്സ് വെട്ടിച്ചത് തെറ്റ്, വിജയ്‌ക്കെതിരെ നടി

ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ 38 പന്തില്‍ നാലു ഫോറും ഏഴു സിക്‌സറും ഉള്‍പ്പടെ 67 റണ്‍സെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗെയ്‌ലാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പര വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു.

‘ഇനിയും കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തുടരും. ട്വന്റി 20 ലോകകപ്പിനെക്കുറിച്ച്‌ മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. താന്‍ ക്രീസില്‍ തുടരുന്നത് ആരാധകര്‍ക്ക് സന്തോഷമാണെന്ന് അറിയാം’ എന്നും ക്രിസ് ഗെയ്ൽ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ തക‍ര്‍പ്പന്‍ പ്രകടനത്തോടെ ട്വന്റി 20യില്‍ പതിനാലായിരം റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ക്രിസ് ഗെയ്ല്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.

Share
Leave a Comment