Latest NewsNewsIndia

രാജ്യത്ത് സ്പുട്‌നിക് വാക്‌സിൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍

റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്‌നിക് വി ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ  നേരത്തെ പ്രാഥമിക അനുമതി നല്‍കിയിരുന്നു

ന്യൂഡല്‍ഹി : റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക് വി വാക്‌സിന്റെ ഉത്പാദനം പൂനെയിലെ സെറം ഇൻസ്റ്റ്റ്റിയൂട്ടിൽ ഉടൻ ആരംഭിക്കാൻ തീരുമാനം. സെപ്റ്റംബർ മാസത്തോടെ വാക്‌സിൻ നിർമ്മാണം ആരംഭിക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്(ആർഡിഐഎഫ്) സിഇഒ കിറിൽ ഡിമിത്രേവ് അറിയിച്ചു.

റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്‌നിക് വി ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ  നേരത്തെ പ്രാഥമിക അനുമതി നല്‍കിയിരുന്നു. നിലവില്‍ സ്പുട്നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെകിന്റെ കോവാക്സിനും ശേഷം ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചത് സ്പുട്നിക് വാക്സിനാണ്.

Read Also  :  ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന യുവതിയെ കാമുകൻ കൊലപ്പെടുത്തിയത് പുതിയ കാമുകിക്കൊപ്പം താമസിക്കാൻ

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന് എന്നാണ് റിപ്പോർട്ട്. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്‌സിനാണ് സ്പുട്‌നിക്. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്സിനെന്നാണ് ഗവേഷണഫലങ്ങള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button