ന്യൂഡൽഹി : റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക് v വാക്‌സിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു. ഡൽഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഉത്പാദനം നടത്തുന്നത്. പ്രതിവർഷം പത്ത് കോടി വാക്‌സിൻ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം.
Read Also : യെല്ലോ ഫംഗസ് : പ്രധാന ലക്ഷണങ്ങള്‍ വെളിപ്പെടുത്തി ആരോഗ്യ വിദഗ്ദർ
പനാസിയ ബയോടെക്കിൽ നിർമ്മിക്കുന്ന സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് റഷ്യയിലേയ്ക്ക് അയയ്ക്കും. സ്പുട്‌നിക് വാക്‌സിൻ വികസിപ്പിച്ചെടുത്ത ഗമാലിയയിലെ ലാബിൽ ഗുണമേന്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയിലേയ്ക്ക് അയയ്ക്കുന്നത്.
കൊവിഷീൽഡിനും കൊവാക്‌സിനും പിന്നാലെ രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്‌സിനാണ് സ്പുട്‌നിക് v വാക്‌സിൻ. രാജ്യത്തെ കൊറോണ വ്യാപനം കണക്കിലെടുത്താണ് ഉപയോഗ അനുമതി നൽകിയത്.
BREAKING: RDIF and Panacea Biotec launch the production of Sputnik V in India. #India's @PanaceaBiotec now to produce 100 million doses of #SputnikV per year
?https://t.co/zgd0WYNxkV pic.twitter.com/ZNeU4Aqi46— Sputnik V (@sputnikvaccine) May 24, 2021
Post Your Comments