COVID 19KeralaLatest NewsNews

റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് -5 ഉടന്‍ കേരളത്തില്‍ എത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഡെൽറ്റാ കൊവിഡ് വകഭേദത്തെ ചെറുക്കാൻ സ്‌പുട്നിക് വി വാക്‌സിൻ ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു. ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെ ചെറുക്കാൻ മറ്റ് ഏത് വാക്‌സിനെക്കാളും ഫലപ്രദമാണ് സ്‌പുട്നിക് വി. 67 രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്‌സിന് കൊവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്നും കമ്പനി പറയുന്നു.

Read Also : ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റയിൽവേ 

അതേസമയം സ്പുട്‌നിക് -5 വാക്സിൻ ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ കീഴിലുള്ള കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആശുപത്രികള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഇന്ത്യയില്‍ സ്പുട്നിക് വാക്‌സിന്‍ നിര്‍മ്മിക്കുന്ന പ്രമുഖ മരുന്ന് കമ്പനിയായ ഡോ. റെഡ്ഡീസ് ലാബുമായി പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇക്കാര്യത്തില്‍ ധാരണയായി.

സ്പുട്‌നിക് -5 വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനായി നൂറ് കണക്കിന് ജീവനക്കാരെ പരിശീലിപ്പിച്ചതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അറിയിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലും മഹാരാഷ്ട്രയിലെ കോലാപൂരിലെ ആശുപത്രിയിലും സ്പുട്‌നിക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button