NattuvarthaLatest NewsKeralaNews

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന യുവതിയെ കാമുകൻ കൊലപ്പെടുത്തിയത് പുതിയ കാമുകിക്കൊപ്പം താമസിക്കാൻ

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ പ്രബീഷിനൊപ്പം താമസം ആരംഭിച്ച അനിതയെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയത്

ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. അമ്പലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അനിത(32)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന അനിത ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ കേസില്‍ വഴിത്തിരിവായി.

ശനിയാഴ്ച രാത്രിയാണ് കുട്ടനാട് പള്ളാത്തുരുത്തിക്ക് സമീപം യുവതിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ കാമുകനും അയാളുടെ മറ്റൊരു കാമുകിയുമാണെന്നും പോലീസ് കണ്ടെത്തി. സംഭവത്തെ തുടർന്ന് അനിതയുടെ കാമുകന്‍ നിലമ്പൂർ സ്വദേശി പ്രബീഷിനെയും ഇയാളുടെ മറ്റൊരു കാമുകി രജനിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ പ്രബീഷിനൊപ്പം താമസം ആരംഭിച്ച അനിതയെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയത്. ലൈംഗികബന്ധത്തിനിടെ പ്രബീഷ് യുവതിയുടെ കഴുത്ത് ഞെരിച്ചതോടെ അവർ ബോധരഹിതയാകുകയായിരുന്നു. മരിച്ചെന്ന് കരുതി പ്രബീഷും രജനിയും ചേര്‍ന്ന് യുവതിയെ കായലില്‍ തള്ളി. അതേസമയം, കായലില്‍ വീണതിന് ശേഷമാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button