COVID 19Latest NewsNewsIndia

കോവിഡ് വാക്സിനേഷൻ : നാളെ മുതൽ ‘സ്പുട്നിക് വി’ കോവിഡ് വാക്സിന്‍ ലഭ്യമാകും

ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ആശുപത്രി നിരക്കുകളും നികുതിയുമെല്ലാം ഉള്‍പ്പെടെ  സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്റെ പരമാവധി വില 1145 രൂപയായിരിക്കും.

Read Also : ആര്‍.ടി.പി.സി.ആര്‍ പരിശോധനയേക്കാള്‍ മികച്ച സംവേദനക്ഷമതയോടെ കോവിഡ് രോഗികളെ കണ്ടെത്താൻ നായകൾക്ക് സാധിക്കുമെന്ന് പഠനം 

രാജ്യത്ത് ഇതുവരെ ആകെയുള്ള ജനസംഖ്യയുടെ മൂന്ന് ശതമാനത്തിനു മാത്രമേ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുള്ളു എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് സ്പുട്നിക് വി വാക്‌സിന്‍ കൂടി എത്തുന്നത്.

സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിർമാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനമാണ് വാക്സിൻ നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button