തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ‘പാവപ്പെട്ടവർക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച മതപുരോഹിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ നിര്യാണം സഭയ്ക്കും സംസ്ഥാനത്തിനും വലിയ നഷ്ടമാണ്. സഭാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു’- സുരേന്ദ്രൻ അറിയിച്ചു.
അതേസമയം കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. ‘സാധാരണക്കാരില്‍ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു’- മുഖ്യമന്ത്രി പറഞ്ഞു.
‘കേരളത്തില്‍ സഭയിലും സമൂഹത്തിലും സമാധാനം പുലര്‍ത്താന്‍ നിലകൊണ്ടു. സഭയുടെ താല്‍പര്യമായിരുന്നു എന്നും ബാവ ഉയര്‍ത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓര്‍ത്തഡോക്‌സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണ്’- മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി.
Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം
Post Your Comments