മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ക്യാപ്റ്റൻ വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ദേവ്ദത്ത് പടിക്കൽ, യുസ്‌വേന്ദ്ര ചഹൽ എന്നീ താരങ്ങളെ റോയൽ ചലഞ്ചേഴ്സ് നിലനിർത്തിയേക്കുമെന്നാണ് ചോപ്ര അഭിപ്രായപ്പെടുന്നത്.
‘ബാംഗ്ലൂരിന്റെ ആദ്യ ഓപ്ഷൻ ക്യാപ്റ്റൻ കോഹ്ലിയായിരിക്കും. രണ്ടാമത്തെ താരം എബി ഡിവില്ലിയേഴ്സായിരിക്കും. കാരണം അദ്ദേഹം മികച്ച ഫോമിലാണ്. ദേവ്ദത്ത് പടിക്കൽ, യുസ്‌വേന്ദ്ര ചഹൽ എന്നിവരെ മൂന്നും നാലും താരങ്ങളായി പരിഗണിച്ചേക്കും. കൂടാതെ മുഹമ്മദ് സിറാജും, വാഷിങ്ടൺ സുന്ദറും സാധ്യത പട്ടികയിലുണ്ട്’ ചോപ്ര പറഞ്ഞു.
Read Also:- യൂറോ കപ്പ്: ഗോൾഡൻ ബൂട്ട് റൊണാൾഡോയ്ക്ക്
ഐപിഎൽ പതിനഞ്ചാം സീസണിൽ പുതിയ രണ്ട് ടീമുകൾ കൂടി എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഗാ ലേലം നടത്തുന്നത്. ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങൾക്ക് മുന്നോടിയായി പുതിയ ടീമുകളുടെ വിൽപ്പന നടപടികൾ ബിസിസിഐ പൂർത്തിയാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും.
Post Your Comments