NattuvarthaLatest NewsKeralaNews

തൃത്താല പീഡനക്കേസിലെ ലഹരി മാഫിയയിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും

പട്ടാമ്പി: തൃത്താല പീഡനക്കേസിലെ ലഹരി മാഫിയയിൽ മഹിളാ കോൺഗ്രസ്‌ പ്രവർത്തകയുടെ മകനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം ലഹരി മാഫിയയിലേക്ക് നീങ്ങിയതിനു പിറകെയാണ് മഹിളാ കോൺഗ്രസ്‌ നേതാവിന്റെ മകനെതിരെയുള്ള തെളിവുകളും ലഭിച്ചത്. അറസ്‌റ്റിലായ പ്രതികളില്‍ നിന്ന്‌ ലഭിച്ച വിവരങ്ങള്‍ അന്തര്‍ സംസ്ഥാന ലഹരി റാക്കറ്റിലേക്കാണ്‌ ഇപ്പോൾ നീങ്ങുന്നത്‌.

Also Read:ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ് : ഒരു സ്ത്രീ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പിയിലും പരിസരത്തുമുള്ള വീടുകളിൽ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. മുഖ്യപ്രതി അഭിലാഷിന്റെ സൃഹൃത്തുക്കളുടെ വീടുകളില്‍നിന്നാണ്‌ ഇപ്പോൾ ലഹരിക്കടത്തിന്റെ സൂചനകൾ ലഭിച്ചിരിക്കുന്നത്.

ഇരയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഈ നേതാവിന്റെ മകനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. രണ്ടു തവണ പട്ടാമ്പിയിലെ സ്വകാര്യ ലോഡ്‌ജില്‍ മുറിയെടുത്ത്‌ ഇയാള്‍ ഉള്‍പ്പെടെ എട്ടോളം പേര്‍ ലഹരി ഉപയോഗിച്ചതായും പറയുന്നു. ഒരു തവണ പൊലീസ്‌ പിടിച്ചപ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെട്ടതായും പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കിയത്. തൃത്താല പീഡനക്കേസിൽ കൂടുതൽ തെളിവുകൾ പുറത്തു വരുമ്പോൾ ഇതിന് പിറകിലെ പ്രമുഖരുടെ സ്വാധീനവും പോലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button