കൊൽക്കത്ത: രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന അഞ്ച് ഭീകരർ പിടിയിൽ. ഉത്തർ പ്രദേശിൽ നിന്നും പശ്ചിമബംഗാളിൽ നിന്നുമാണ് ഭീകകരെ പിടികൂടിയത്. ഉത്തർപ്രദേശിൽ നിന്നും രണ്ട് അൽ-ഖ്വയ്ദ ഭീകരരും ബംഗാളിൽ നിന്നും മൂന്ന് ജമാത്ത് ഉൾ മുജാഹീദ്ദീൻ ഭീകരനുമാണ് പിടിയിലായത്. ആയുധങ്ങളും പാസ്പോർട്ടുകളും ഭീകരരിൽ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
തീവ്രവാദവിരുദ്ധ സേനയും ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഉത്തർപ്രദേശിൽ രണ്ട് തീവ്രവാദികൾ പിടിയിലായത്. അതേസമയം തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ ഇന്ന് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. അനന്തനാഗിൽ നിന്ന് അഞ്ച് പേരെയും ശ്രീനഗറിൽ നിന്ന് ഒരാളെയും എൻഐഎ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്റലിജൻസ് ബ്യൂറോയും, റോയും, ജമ്മുകശ്മീർ പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.
Read Also: ബ്ലേഡ് മാഫിയ സംഘത്തിന്റെ അതിക്രമം: ജെസിബി ഉപയോഗിച്ച് വീടാക്രമിച്ചതായി പരാതി
Post Your Comments