ഗുവാഹത്തി: വിവാഹത്തോടനുബന്ധിച്ച നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. മതപരമായ സ്വത്വവും മറ്റ് വിവരങ്ങളും മറച്ചുവെച്ച് സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഒരു മതവിഭാഗം ആളുകളെ മാത്രമായിരിക്കില്ല, ഈ നിയമം ബാധമാവുക എന്നും അദ്ദേഹം വ്യക്തമാകാകി.
വരനും വധുവും മതം, വരുമാനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിവാഹത്തിന് ഒരുമാസം മുൻപ് വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ബില്‍ കൊണ്ടുവരുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. ലവ് ജിഹാദ് ഭീഷണിയെക്കുറിച്ച് പരിശോധിക്കുകയാണ് വിവാഹ ബില്ലിന്റെ ലക്ഷ്യമെന്നും ശര്‍മ അറിയിച്ചു.
‘ഒരു മുസ്‌ലിം ഹിന്ദുവിനെ വഞ്ചിക്കുന്നത് മാത്രമാണ് ലവ് ജിഹാദെന്ന് അര്‍ഥമാക്കുന്നില്ല. ഇത് ഹിന്ദുക്കള്‍ക്കിടയിലും സംഭവിക്കാം. ഒരു ഹിന്ദു യുവാവ് മുസ്ലിം യുവതിയെ വിവാഹം കഴിക്കുന്നതിനായി കള്ളങ്ങള്‍ കാണിച്ച് വഞ്ചിച്ചാലും ലവ് ജിഹാദായി കണക്കാക്കാം. മുസ്ലീം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള ബന്ധത്തെ ലക്ഷ്യം വയ്ക്കാൻ വലതുപക്ഷ ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന പദമാണ് ലവ് ജിഹാദ് എന്നത്. ഇത് സ്ത്രീകളെ ബലമായി പരിവർത്തനം ചെയ്യുന്നതിനുള്ള ഒരു ഉപായമായിട്ടാണ് അവർ കാണുന്നത്’, അദ്ദേഹം പറഞ്ഞു.
ഈ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ ബിജെപി സർക്കാർ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഒരു സ്ത്രീ ഹിന്ദുവായാലും മുസ്‌ലിമായാലും വഞ്ചിക്കപ്പെടുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ല എന്നും ഞങ്ങളുടെ സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശര്‍മ പറഞ്ഞു.
Post Your Comments