KeralaNattuvarthaLatest NewsNews

കിറ്റെക്സ് എംഡിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി.ടി തോമസ് എംഎൽഎ: കമ്പനിയ്ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യം

കമ്പനിക്കെതിരെ ഉന്നയിച്ച പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും പി.ടി തോമസ്

കൊച്ചി: കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി.ടി തോമസ് എംഎൽ.എ. കിറ്റെക്സിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്ന രാഷ്ട്രീയ നേതാക്കളിൽ പി.ടി തോമസും ഉൾപ്പെട്ടിട്ടുണ്ടെന്ന സാബു ജേക്കബ് ആരോപണം സൽപ്പേരിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്ന് ആവശ്യപ്പെട്ട് സാബു ജേക്കബിന് വക്കീൽ നോട്ടീസ് നൽകിയിട്ടുണ്ട്. കമ്പനിയ്ക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. വളർച്ചയുടെ ഘട്ടത്തിൽ ഒരു കമ്പനി സ്വന്തം നാട്ടിൽ നിൽക്കണമെന്നില്ലെന്നും അതിനാലാണ് കിറ്റെക്സ് തെലങ്കാനയിലേയ്ക്ക് പോയതെന്നും പി.ടി തോമസ് പ്രതികരിച്ചു.

ശ്രീലങ്കയിൽ പോകുമെന്നായിരുന്നു നേരത്തെ സാബുവിന്റെ പ്രഖ്യാപനമെന്നും എന്നാൽ പോയിക്കണ്ടില്ലെന്നും പി.ടി തോമസ് പറഞ്ഞു. കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനി ബ്ലീച്ചിംഗ് യൂണിറ്റിൽ നിന്നും പുറന്തള്ളുന്ന മാലിന്യം കടമ്പ്രയാറിലേക്കാണ് ഒഴുക്കുന്നത് എന്ന് കമ്പനിക്കെതിരെ ഉന്നയിച്ച പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും പി.ടി തോമസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button