
കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ച ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതോടെ സാബുവിനെ ട്രോളി പി.വി ശ്രീനിജന്‍ എംഎല്‍എ രംഗത്ത് എത്തി.
Read Also: മുടി കൊഴിച്ചിൽ കുറയ്ക്കാം അടുക്കളയിലുള്ള ഈ ചേരുവകൾ കൊണ്ട്
ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററായ സാബു ജേക്കബിനെ പരിഹസിച്ച ശ്രീനിജന്‍ എം.എല്‍.എ, പാന്റ്‌സും ഷര്‍ട്ടും ധരിപ്പിച്ച ആനയെ ഒരാള്‍ നടത്തിക്കൊണ്ട് വരുന്ന ചിത്രം ഫേസ്
ബുക്കില്‍ പങ്കുവച്ചു. അരിക്കൊമ്പനുമായി കിഴക്കമ്പലത്തേക്ക് എന്ന് കുറിപ്പോടെയായിരുന്നു പോസ്റ്റ്.
അരിക്കൊമ്പന് സുരക്ഷ ഒരുക്കണമെന്നും കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരണമെന്നുമായിരുന്നു ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററായ സാബു ജേക്കബിന്റെ ആവശ്യം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും ഹൈക്കോടതി തുറന്നടിച്ചു. തമിഴ്നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ ഹര്‍ജിക്കാരന് പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments