കൊച്ചി: കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. വരവേല്‍പ്പ് സിനിമ ഇറങ്ങിയിട്ട് 34 വര്‍ഷം കഴിഞ്ഞു എങ്കിലും ഇപ്പോഴും കേരളത്തിലെ സംരംഭകരുടെ അവസ്ഥയില്‍ മാറ്റമില്ലെന്ന് അദേഹം പറഞ്ഞു. കേരളത്തില്‍ സംരംഭം വളര്‍ത്തുമെന്ന് വ്യവസായ വകുപ്പ് പേപ്പറില്‍കൂടി മാത്രം പറയുന്ന ഒന്നായി മാറിക്കഴിഞ്ഞു എന്നും രാഷ്ട്രീയഎതിര്‍പ്പും തൊഴിലാളികളുടെ ഗുണ്ടായിസം മൂലവുമാണ് പല സംരംഭങ്ങളും പൂട്ടിപ്പോയതെന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി.
കേരളത്തില്‍ ഒരു സംരംഭമോ നിക്ഷേപമോ നടത്തുക എന്നുപറഞ്ഞാല്‍ നെഞ്ചില്‍ ബോംബ് വച്ചുകെട്ടിയാല്‍ എങ്ങനെ ആയിരിക്കുമോ അതുപോലെയാണ് സ്ഥിതി. കേരളത്തില്‍ സംരഭം തുടങ്ങുന്നവര്‍ കുടുംബം വരെ പണയം വെച്ചാണ് ഇറങ്ങുന്നത്. ഇവര്‍ക്ക് സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കുന്നില്ല. കേരളത്തില്‍ സംരംഭകരെ ഓടിക്കുന്നത് ഒരു ശീലമായിരിക്കുന്നു. കോട്ടയത്തെ ബസ് തര്‍ക്കം ഒക്കെ ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കിറ്റക്‌സിന് ഉണ്ടായ അനുഭവം എല്ലാവരും കണ്ടതാണ്.
Post Your Comments