Latest NewsNews

എന്നെ ചവിട്ടി പുറത്താക്കി, കേരളം വിട്ടുപോകുമെന്ന് ഞാനൊരിക്കലും കരുതിയതല്ല: ഒരാള്‍ക്കും ഈ ഗതി വരരുതെന്ന് സാബു ജേക്കബ്

കേരളത്തില്‍ ഇനിയൊരു വ്യവസായിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുത്

കൊച്ചി : താൻ സ്വയം കേരളത്തിൽ നിന്നും പോകുന്നതല്ലെന്നും തന്നെ ഇവിടെ നിന്ന് ചവിട്ടിപ്പുറത്താക്കുകയാണെന്നും കിറ്റക്സ് ഗ്രൂപ്പ് എം.ഡി സാബു എം ജേക്കബ്. തന്നെ മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നിൽക്കാൻ പരമാവധി ശ്രമിച്ചു. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും, ഇനിയും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സാബു എം ജേക്കബ് പറഞ്ഞു. തെലങ്കാനയിലേക്ക് പുറപ്പെടും മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാബു ജേക്കബിന്‍റെ വാക്കുകളിങ്ങനെ :

‘ഞാന്‍ സ്വന്തമായിട്ട് പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുന്നതാണ്. ചവിട്ടി പുറത്താക്കുന്നതാണ്. കേരളത്തില്‍ ഒട്ടനവധി വ്യവസായികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ നാട്ടില്‍ നിന്ന് നാടുകടത്തപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇനിയൊരു വ്യവസായിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുത്. കേരളം മാറുകയും ചിന്തിക്കുകയും വേണം. 53 വര്‍ഷമായിട്ട് കേരളത്തില്‍ ഒരു വ്യവസായിക ചരിത്രം സൃഷ്ടിച്ച, വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്തായിരിക്കും. ഇന്ന് കേരളത്തില്‍ നിന്ന് 53 ലക്ഷം ആളുകളാണ് തൊഴില്‍ തേടി പുറം രാജ്യങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോയിരിക്കുന്നത്.

Read Also  :  വീട്ടമ്മയെ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച് സിപിഎം നേതാവും സംഘവും: സസ്‌പെൻഷൻ നൽകി മുഖം മിനുക്കി പാർട്ടി

ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഒരു 25 വര്‍ഷം കഴിയുമ്പോഴേക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറും. ഒറ്റകുട്ടികള്‍ പോലും ഈ കേരളത്തില്‍ ഉണ്ടാകില്ല. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് ഏഴ് ലക്ഷം മലയാളികളാണ് തൊഴില്‍ തേടി പോയിരിക്കുന്നത്. എന്നാല്‍ 2020 കാലഘട്ടത്തില്‍ ഒട്ടനധി തമിഴന്മാര്‍ കേരളത്തിലുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ജോലിക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ അന്യസംസ്ഥാനങ്ങളില്‍ പോയി ജോലിചെയ്ത് ജീവിക്കേണ്ട സാഹചര്യമാണ്.

Read Also  :   വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു വേണ്ട ഇഷാൻ മതി: മഞ്ജരേക്കർ

ഇത് എന്റെ മാത്രം പ്രശ്‌നമായിട്ട് ആരും കണക്കാക്കരുത്. മലയാളികളുടെ പ്രശ്‌നമാണ് ഇവിടെ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടെ പ്രശ്‌നമാണ്. സര്‍ക്കാരിന്റെ ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുന്നത്. എനിക്കൊന്നും സംഭവിക്കാനില്ല കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം കാരണം അവിടെ രണ്ട് കയ്യും നീട്ടി അവര്‍ സ്വീകരിക്കും. ഈ നാട്ടില്‍ ഞാന്‍ 3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല ‘- സാബു ജേക്കബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button