ഇടുക്കി: തൂക്കുപാലത്ത് സിപിഐ നേതാവിന്‍റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം പട്ടാപ്പകൽ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഒത്തുതീർപ്പിലേക്കെന്ന് ആരോപണം. പ്രകാശ്ഗ്രാം മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മയാണ് (68) ഒരു സംഘം ആളുകളുടെ ആക്രമണത്തിനിരയായത്. നെടുങ്കണ്ടം പഞ്ചായത്തംഗവും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും കേസ് പോലീസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
നെടുങ്കണ്ടം അഞ്ചാം വാര്‍ഡ് മെംബര്‍ അജീഷ് മുതുകുന്നേല്‍, എട്ടുപടവില്‍ ബിജു, അമ്മന്‍ചേരില്‍ ആന്റണി എന്നിവരെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അജീഷ് മുതുകുന്നേല്‍ സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമാണ്. ജനകീയനായ നേതാവിൽ നിന്ന് തന്നെ ഇത്തരമൊരു പ്രവൃത്തി ഉണ്ടായതിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ, അജീഷ് മുതുകുന്നേലിനെ മണ്ഡലം കമ്മിറ്റിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി സിപിഐ ഉടുമ്ബന്‍ചോല മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.കെ.ധനപാല്‍ അറിയിച്ചു.
Also Read:രാജ്യത്ത് 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷൻ തുടങ്ങാൻ തീരുമാനം
കഴിഞ്ഞ ദിവസം പ്രദേശത്തുള്ള 2 പേര്‍ തമ്മില്‍ വാട്സാപ് ചാറ്റുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. തങ്കമണിയമ്മയുടെ ഭർത്താവിന്റെ കടയുടെ മുന്നിൽ വെച്ചായിരുന്നു തർക്കം. തർക്കം രൂക്ഷമായപ്പോൾ ഇതിവിടെ പറ്റില്ലെന്ന് കടയുടമ വ്യക്തമാക്കി. ഇതിൽ പ്രകോപിതനായ യുവാവ് ഭീഷണിപ്പെടുത്തിയതോടെ ശശിധരന്‍പിള്ള പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി തീര്‍പ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പെട്രോൾ ഒഴിച്ചുള്ള ആക്രമണം. തങ്കമണിയുടെ ഭർത്താവുമായുള്ള മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്. ഓടി മാറിയത് കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്.
കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം തങ്കമണിയമ്മയുടെ തലയിൽ കൂടെ പെട്രോള്‍ ഒഴിച്ചു. കമ്പിവടികൊണ്ടു തല്ലി. പരുക്കേറ്റ തങ്കമണിയമ്മ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടയ്ക്ക് തീയിടുകയും ചെയ്തു. തങ്കമണിയമ്മ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments