KeralaNattuvarthaLatest NewsNews

കൊന്നത് സിപിഎമ്മുകാരെന്ന് ഫസലിന്റെ ഭാര്യ ആവർത്തിച്ചു പറഞ്ഞിട്ടും കുറ്റം ആർഎസ്എസിന്റെ മേൽ കെട്ടി വയ്ക്കാൻ നീക്കം?

കണ്ണൂര്‍: ഫസൽ വധക്കേസിന് ഒന്നരപ്പതിറ്റാണ്ട് തികയുമ്പോഴും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവശേഷിക്കുന്നു. ഇതുവരെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പലരും വിമർശിക്കുന്നത്. സി.പി.എം വിട്ട് എന്‍.ഡി.എഫില്‍ ചേരുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത തലശേരിയിലെ മുഹമ്മദ് ഫസല്‍ വധക്കേസില്‍ സി.ബി.ഐയുടെ തന്നെ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ കേസിന് വീണ്ടും രാഷ്ട്രീയ പ്രാധാന്യമേറുകയാണ്.

Also Read:ആദ്യം പോയി ബീഫിന്റെ സ്‍പെല്ലിംഗ് പഠിക്കൂ, സംഘിഫോബിയയുമായി ഇങ്ങോട്ട് വരരുത് : നെറ്റ്ഫ്ലിക്സിനെതിരെ എൻ എസ് മാധവൻ

സി.പി.എം നേതാക്കള്‍ പ്രതികളാക്കപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികളല്ല അറസ്റ്റിലായതെന്നും മറിച്ച്‌ ആര്‍.എസ്.എസ് ആണ് കൊലയ്ക്ക് പിന്നിലെന്നും വരുത്തിതീർക്കാനാണ് ഫസലിന്റെ സഹോദരന്‍ അബ്ദുറഹ്മാനും സത്താറും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൊന്നത് സി പി എമ്മുകാരാണെന്ന ഉറച്ച നിലപാടിലാണ് ഫസലിന്റെ ഭാര്യ മറിയു.

മകള്‍ക്ക് രണ്ട് വയസുള്ളപ്പോഴാണ് ഫസൽ കൊല്ലപ്പെടുന്നത്. ഇപ്പോൾ മകൾ ഫിദയ്ക്ക് 17 വയസ്സ്. കൊലപാതകം സംബന്ധിച്ച്‌ നേരത്തെയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് മറിയം പ്രമുഖ ന്യൂസ് ചാനലിനോട് വ്യക്തമാക്കിയത്. പുനരന്വേഷണം ആരുടെയാണ് ഉറക്കം കെടുത്തുന്നത് വ്യക്തമാണെന്നും മറിയു കൂട്ടിച്ചേര്‍ത്തു.

അതേസമയം മറുഭാഗത്ത് ഫസലിന്റെ സഹോദരനും മറ്റുമടങ്ങുന്ന കുടുംബാംഗങ്ങൾ കുറ്റം ആർ എസ് എസ്സിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button