തിരുവനന്തപുരം : ‘നമ്മ സ്റ്റോറീസ്’ എന്ന പേരിൽ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സൗത്ത് ഇന്ത്യൻ റാപ് ആന്തത്തിലെ സബ്ടൈറ്റിലിനെതിരെ സാഹിത്യകാരൻ എൻ എസ് മാധവൻ. റാപ് ആന്തത്തില്‍ മലയാളികളുടെ പ്രതിനിധിയായി നടൻ നീരജ് മാധവ് അവതരിപ്പിച്ച ഗാനത്തിന്റെ സബ്ടൈറ്റിലിനെയാണ് എൻ എസ് മാധവൻ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഗാനത്തിന്റെ സബ്‍ടൈറ്റിലില്‍ ബീഫിന്റെ സ്‍പെല്ലിംഗ് തെറ്റായി എഴുതിയതില്‍ നെറ്റ്ഫ്ലിക്സിനെ പരിഹസിക്കുന്നതായിരുന്നു ട്വീറ്റ്.
‘എവിടെ പോയാലും ഞാൻ മിണ്ടും മലയാളത്തില്‍. പൊറോട്ടേം ബീഫും ഞാൻ തിന്നും അതികാലത്ത്’ എന്നായിരുന്നു വരികള്‍. ഇതിന് സബ്‍ടൈറ്റില്‍ ചെയ്‍തപ്പോള്‍ ‘bdf’ എന്ന് എഴുതിയതിനെയാണ് എൻ എസ് മാധവൻ വിമര്‍ശിച്ചിരിക്കുന്നത്.
Read Also : ക്രൗഡ് ഫണ്ടിംഗില്‍ നിരീക്ഷണം വേണമെന്ന് കോടതി: ആർക്കും പണം പിരിക്കാം എന്ന അവസരം പാടില്ല
‘തരികിട വാക്കുകള്‍ക്ക് അനുയോജ്യമായ മലയാളം വാക്കുകള്‍ കണ്ടെത്തുന്നതിന് മുമ്പ് ബീഫിന്റെ സ്‍പെല്ലിംഗ് പഠിക്കൂ. ‘beef’ ആണ്. സംഘിഫോബിയയുമായി ഇങ്ങോട്ടുവരരുത്’- മാധവൻ ട്വറ്ററിൽ കുറിച്ചു.
Podey @NetflixIndia, before you try to appropriate Malayalam with tharikida dialogues, learn the spelling of beef. It is B-E-E-F. Don’t come here with sanghiphobia. pic.twitter.com/YgyNK5EGkB
— N.S. Madhavan (@NSMlive) July 8, 2021
Post Your Comments