കോഴിക്കോട്: കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ലളിത കലാ അക്കാദമി. ലളിത കലാ പാരമ്പര്യം കാലാ കാല ങ്ങളിൽ സംരക്ഷിക്കുന്നതിനും ലളിത കലയെ പ്രോത്സാഹിപ്പിക്കുന്നതിന്നുമായി 1962 ൽ തൃശ്ശൂർ ആസ്ഥാനമായാണ് അക്കാദമി ആരംഭിച്ചത്. ചിത്രകല, ശിൽപ കല, ഫോട്ടോഗ്രഫി, ഗ്രാഫിക്സ്, കാർട്ടൂൺ തുടങ്ങി നിരവധി കലാകാരൻമാരുടെ സംഭാവനകൾ ഇഴ നെയ്തതാണ് ലളിത കലാ അക്കാദമി.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളിൽ ആർട്ട് ഗ്യാലറികൾ ഇന്ന് കേരളത്തിലുണ്ട്. ചിത്രങ്ങളും ശിൽപങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. പാണ്ടി റാം മണ്ടാവിയുടെ ബോയിസ് ആൻ്റ് ഗേൾസ് ഡാൻസിങ്ങിൽ തുടങ്ങി പ്രമോദ് ശർമ്മയുടെ അർദ്ധനാരീശ്വരൻ വരെ നിരവധി കലാകാരൻമാരുടെ മാനസ നിളയിൽ വിരിഞ്ഞ കലാ സൗധങ്ങളാണ് ഇവിടെ ഉള്ളത്. ഈ കലാ നൈപുണ്യതയെ വികസിപ്പിക്കാനും ഭാവി തലമുറയെ പരിചയപ്പെടുത്താനും സർക്കാർ ഭാഗത്ത് നിന്നും വേണ്ട നടപടി ഉണ്ടാവണമെന്നാണ് കലാകരൻമാരുടെയും, കലയെ സ്നേഹിക്കുന്നവരുടെയും ആവശ്യം.
Also Read:തൃത്താലയിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ
അക്കാദമിയിൽ തട്ടിക്കൂട്ട് പ്രവർത്തനമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടയിലാണ് ലളിതകലാ അക്കാദമിയിൽ നിന്ന് രാജിവെക്കുന്നതായി ചിത്രകാരൻ ടോം വട്ടക്കുഴി വ്യക്തമാക്കിയതും. അക്കാദമിയുടെ പ്രവത്തനങ്ങൾ തട്ടിക്കൂട്ടാണെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. നേതൃത്വത്തിന് ഭാവനയില്ലെന്നും നിർവ്വാഹക സമിതി അംഗങ്ങളറിയാതെയാണ് അക്കാദമിയുടെ പ്രവർത്തനമെന്നും ടോം ആരോപിച്ചിരുന്നു. തട്ടിക്കൂട്ട് പരിപാടികളിലൂടെ പണം പാഴാക്കുന്ന സ്ഥാപനമായി ലളിതകലാ അക്കാദമി മാറിയെന്നും ടോം വട്ടക്കുഴി ആരോപിച്ചു. വേണ്ടവിധത്തിൽ അക്കാദമിയെ പരിഗണിക്കുന്നില്ലെന്നും പരിപാലിക്കുന്നില്ലെന്നുമാണ് കലാ സ്നേഹികളും ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments