![](/wp-content/uploads/2021/07/salute-1.jpg)
പാലക്കാട്: തൃത്താല കറുകപുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. അഭിലാഷ് ,നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മുഹമ്മദ് എന്ന ഉണ്ണി ഒളിവിലാണ്. മയക്കുമരുന്ന് സംഘത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി.
പിതാവിൻ്റെ സുഹൃത്ത് മുഹമ്മദ് എന്ന ഉണ്ണി രണ്ട് സ്ഥലങ്ങളിലെത്തിച്ച് ഉപദ്രവിച്ചു. നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു നൗഫലിൻ്റെ ഉപദ്രവം. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ടവരെക്കുറിച്ചും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണവും തുടങ്ങി. സംഘത്തിൻ്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്ന് പറയുന്ന ഹോട്ടല്‍ മുറികളിലും മറ്റും ഇത്തരത്തിലേക്ക് വിരല്‍ചൂണ്ടുന്ന തരത്തില്‍ നിരവധിപേരുടെ സാന്നിധ്യം തെളിവായി അവര്‍ നല്‍കിയിട്ടുണ്ട്.പെണ്‍കുട്ടിയെ ഇവര്‍ ഉപദ്രവിക്കുന്നത് വീട്ടുകാര്‍ അറിഞ്ഞതോടെ വാടകവീട്ടില്‍നിന്നും മറ്റൊരിടത്തേക്ക് മാറി. എന്നാല്‍, പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്തായ അഭിലാഷ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ബന്ധമുണ്ടാക്കി.
ജോലി വാഗ്ദാനം നല്‍കി എറണാകുളത്തേക്ക് പോവാനെന്ന വ്യാജേന പട്ടാമ്ബിയിലെ ലോഡ്ജിലെത്തിച്ചും സ്വന്തം വീട്ടിലുള്‍പ്പെടെയെത്തിച്ചും നിരവധി തവണ അഭിലാഷ് ലൈംഗികമായി പീഡിപ്പിച്ചു. അഭിലാഷിന് ഒപ്പം മറ്റ് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അഭിലാഷിന്‍റെ കൂടെ പലതവണ പെണ്‍കുട്ടിയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗത്തിന്‍റെയും പീഡനത്തിന്‍റെയും വിവരങ്ങള്‍ പുറത്തായത്.
പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.
Post Your Comments