ഇടുക്കി: മൂന്നാറിലെ കണ്ണദേവന്‍ എസ്റ്റേറ്റിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം. അച്ഛന്റെ നിരന്തര ലൈംഗിക പീഡനം സഹിക്കവയ്യാതെ പന്ത്രണ്ട് വയസുകാരി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് ഫോണ്‍ സന്ദേശം നല്കി. ഒടുവിൽ ഐജിയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.
മൂന്നുവര്‍ഷം മുൻപാണ് പെൺകുട്ടിയുടെ അമ്മ മരിക്കുന്നത്. തുടര്‍ന്ന് എസ്റ്റേറ്റ് സ്കുളില്‍ പഠിക്കുന്ന കുട്ടിയെ അച്ഛന് സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. അച്ഛനായതിനാല്‍ ബന്ധുക്കളോടോ കൂട്ടുകാരോടൊ ഒന്നും പറയാന്‍ കഴിഞ്ഞില്ല.
ഇതിനിടയിലാണ് സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നത്. അതോടെ
സ്കൂള്‍ തുറക്കാതെയായി. വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നതോടെ അച്ഛന്റെ പീഡനവും വര്‍ധിച്ചു. ഇതോടെയാണ് കുട്ടി ആരുടെയോ പക്കല്‍ നിന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഓഫീസിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി പരാതി നല്‍കിയത്. സംഭവത്തില്‍ ഐ ജി ഇടപെടുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടാന്‍ നിര്‍ദ്ദേശവും നല്കി. ദേവികുളം എസ്ഐ റ്റി ബി വിപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ പരാതി കൃത്യമാണെന്ന് കണ്ടെത്തി. പ്രതിയായ അച്ഛനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ ചെറുക്കാനുള്ള കൃത്യമായ നടപടികൾ ഒന്നും തന്നെ സർക്കാർ ഇതുവരേയ്ക്കും കൃത്യമായി നടപ്പിലാക്കിയിട്ടുമില്ല.
Post Your Comments