Latest NewsKeralaNattuvarthaNews

പട്ടാമ്പി പീഡനക്കേസിന് പിന്നിൽ വൻ മയക്കുമരുന്ന് സംഘം: തെളിവുകൾ നൽകി പെൺകുട്ടിയുടെ മാതാപിതാക്കൾ

തൃത്താല: പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വന്‍ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും കിട്ടിയ ഈ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read:2021-ൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത മൊബൈൽ ആപ്പുകൾ : ലിസ്റ്റ് കാണാം

തൃത്താലയിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍, അയല്‍വാസികള്‍, പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

പട്ടാമ്പിയിലെ ഒരു ലോഡ്ജില്‍ പെണ്‍കുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകള്‍ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളത് ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയെ കൂടാതെ മറ്റ് നിരവധി പെണ്‍കുട്ടികള്‍ റാക്കറ്റിന്റെ വലയില്‍ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button