മലപ്പുറം: മാധ്യമം ലേഖകനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. റിപ്പോര്‍ട്ടറും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിനാണ് മര്‍ദ്ദനമേറ്റത്. പോലീസ് അകാരണമായി ലാത്തി ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി.
പുതുപ്പള്ളി കനാല്‍ പാലം പള്ളിയ്ക്ക് സമീപത്തുവെച്ചാണ് റിയാസിന് മര്‍ദ്ദനമേറ്റത്. തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദാണ് റിയാസിനെ ലാത്തികൊണ്ട് മര്‍ദ്ദിച്ചത്. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്.
കെ.പി.എം റിയാസിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് റിയാസും കേരള പത്രപ്രവര്‍ത്തക യൂണിയനും പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments