തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ രംഗത്ത്. ആധുനിക കേരളചരിത്രത്തില്‍ പാഴാക്കേണ്ടി വരുന്ന അഞ്ചു വര്‍ഷമാണ് ഈ ഭരണത്തിന് കീഴില്‍ മലയാളി ഇനി ജീവിക്കാന്‍ പോകുന്നതെന്ന് സിവിക് ചന്ദ്രൻ പറഞ്ഞു.
അടിയന്തരാവസ്ഥ കഴിഞ്ഞ അതേ സര്‍ക്കാരിനെ തന്നെ വീണ്ടും തിരഞ്ഞെടുത്തതുപോലെയുള്ള ഒരു തെറ്റാണ് കേരള ജനത ചെയ്തതെന്നും
ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിൽ സിവിക് ചന്ദ്രന്‍ വ്യക്തമാക്കുന്നു.
‘രണ്ടാം പിണറായി സർക്കാർ ചരിത്രപരമായ മണ്ടത്തരമാണ്.
ഒരു രാജാവും 20 മന്ത്രിമാരും എന്ന അവസ്ഥയാണിപ്പോള്‍ കേരളത്തില്‍ ഉള്ളത്. കേരളം രാജഭരണ രീതിയിലേക്കോ പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിലേക്കൊ നീങ്ങുകയാണ്. പിണറായി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ച കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ച് സംശയം ഉയരുന്നു’ണ്ടെന്നും സിവിക് ചന്ദ്രൻ വിമർശിച്ചു.
Post Your Comments