KeralaLatest NewsNews

പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം

കോഴിക്കോട്: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സാഹിത്യകാരൻ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജ് എസ് കൃഷ്ണകുമാറാണ് ജാമ്യം അനുവദിച്ചത്.

2022 ഏപ്രിൽ 17 ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ യുവ എഴുത്തുകാരിക്ക് നേരെ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.
കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി സിവിക്കിന് ആദ്യം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയതോടെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡി.വൈ.എസ്.പിക്ക് മുന്നിൽ സിവിക് ഇന്നലെ കീഴടങ്ങുകയായിരുന്നു.  ലൈംഗിക അതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന നിയമം പ്രകാരമുള്ള വകുപ്പുകൾ കേസിൽ ചേർത്തിട്ടുണ്ട്. സിവിക് ചന്ദ്രനെതിരെ രണ്ട് പീഡന കേസുകളാണ് കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്.

ഇതിൽ മറ്റൊരു യുവ എഴുത്തുകാരി നൽകിയ ലൈംഗിക അതിക്രമ കേസിൽ സിവിക്കിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button