ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ന്യായാധിപന്റെ വിവാദ പരാമർശം നിലവാരം കുറഞ്ഞതെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ.
ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണ്, ന്യായാധിപന്റെ അടുത്ത് നിന്ന് ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു എന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.
അതേസമയം, സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ജഡ്ജിനെതിരെ സി.പി.ഐ നേതാവ് ആനി രാജയും രംഗത്ത് വന്നു. ഉത്തരവിട്ട ജഡ്‌ജി സമൂഹത്തിന് ഭീഷണിയാണെന്നും പദവിയിൽ ജഡ്‌ജിയെ നിന്നും നീക്കണമെന്നും ആനി രാജ പറഞ്ഞു. സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാക്കുന്ന മനസിന് ഉടമയാണ് ജഡ്‌ജിയെന്ന് ആനി രാജ ആഞ്ഞടിച്ചു. കേസിലെ അതിജീവിതയെ അപമാനിക്കുന്നത് വച്ച് പൊറുപ്പിക്കാനാകില്ല. രാജ്യത്താകെ പ്രതിഷേധം ഉയരണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
Post Your Comments