ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തപ്പെട്ട കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. സിദ്ദീഖ് കാപ്പന്‍ സിമി പ്രവര്‍ത്തകനാണെന്നടക്കം കൃത്യമായ വാദങ്ങളാണ് യു.പി സര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയത്. സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷയും നേരത്തെ കോടതി തള്ളിയിരുന്നു.
Also Read:സ്വർണ്ണക്കടത്തിൽ കുരുക്ക് മുറുകുന്നു: അർജുൻ ആയങ്കിയ്ക്ക് എസ്കോർട്ട് പോയ വാഹനം പിടിച്ചെടുത്തു
ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച തുടങ്ങിയ വാദം കേള്‍ക്കല്‍ ചൊവ്വാഴ്ചയും തുടര്‍ന്നു. ഒരു മണിക്കൂറോളമാണ് വാദം തുടർന്നത്. കാപ്പന്റെ അഭിഭാഷകന്‍ അഡ്വ. വില്‍സ് മാത്യു ചൊവ്വാഴ്ച ഒരു മണിക്കൂര്‍ വാദം തുടര്‍ന്ന ശേഷം പത്ത് മിനിറ്റോളം യു.പി സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിവാദം നടത്തി സർക്കാരിന്റെ ഭാഗം തെളിയിച്ചു.
പോപുലര്‍ ഫ്രണ്ട് ബന്ധം മാത്രമല്ല, സിമി പ്രവര്‍ത്തകൻ കൂടിയാന് സിദ്ധിഖ് കാപ്പൻ എന്ന വാദമാണ് സർക്കാർ അഭിഭാഷകൻ നടത്തിയത്. കാപ്പന്റെ മാതാവ് മരിച്ചുവെന്നും പത്രപ്രവര്‍ത്തകനെന്നെ നിലയില്‍ അദ്ദേഹത്തിന്റെ അവകാശം ഹനിക്കപ്പെട്ടിരിക്കുകയാണെന്നും കാപ്പന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും ഫലം കണ്ടില്ല.
Post Your Comments