Latest NewsNewsIndia

യുഎപിഎ കേസ്: 22 വർഷത്തെ തെരച്ചിലിനൊടുവിൽ സിമി അംഗം അറസ്റ്റിൽ

ന്യൂഡൽഹി: 22 വർഷത്തെ തിരച്ചിലിനൊടുവിൽ സിമി ഭീകരൻ അറസ്റ്റിൽ. നിരോധിത സംഘടനയായ സിമിയിലെ അംഗമായ ഹനീഫ് ഷെയ്ഖാണ് അറസ്റ്റിലായത്. യുഎപിഎ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2001 മുതൽ പൊലീസ് ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു.

Read Also: കടലിനടിയിൽ ശ്രീകൃഷ്ണ പൂജ, അറബിക്കടലിൽ മുങ്ങി പ്രധാനമന്ത്രി: വാചാലനായി മോദി

സിമി സംഘടനയുടെ ഇസ്ലാമിക് മൂവ്‌മെന്റ് മാസികയുടെ ഉർദു പതിപ്പിന്റെ എഡിറ്ററായിരുന്നു ഹനീഫ്. ഇയാൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത് ഹനീഫ് ഹുദായി എന്ന പേരിലായിരുന്നു. ഇയാൾ താമസിച്ചിരുന്നത് മഹാരാഷ്ട്രയിലെ ഭുസാവലിയിലായിരുന്നു. മഹാരാഷ്ട്രയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, കേരളം, കർണാടക എന്നിവിടങ്ങളിൽ ഇയാൾ ‘സിമി’ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

യുവാക്കളെ സിമിയിലേക്ക് ആകർഷിക്കുന്നതിനായി ഇയാൾ ക്ലാസുകളും നൽകിയിട്ടുണ്ട്. ഹനീഫിനെ ഡൽഹി കോടതി 2002 ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഹനീഫ് സിമിയിൽ ചേരുന്നത് 1997 ലാണ്.

Read Also: ജയിലില്‍ നിന്ന് എങ്ങനെ വിഷബാധയുണ്ടായി: കുഞ്ഞനന്തന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് വീണ്ടും കെ.എം ഷാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button