ErnakulamNattuvarthaLatest NewsKeralaNews

യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം ആവശ്യവുമായി എൻഐഎ

കൊച്ചി: യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി എൻഐഎ. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടി കേരള പോലീസ്‌ കോടതിയിൽ നൽകിയ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് എൻഐഎയുടെ നടപടി.

മറ്റൊരു കേസിൽ ഉൾപ്പെടരുതെന്ന വ്യവസ്ഥ ഉൾപ്പെടെ കര്‍ശന ഉപാധികളോടെയാണ് കോടതി അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍, കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വെച്ച് വിദ്യാര്‍ത്ഥികളെ അക്രമിച്ചെന്ന് കാട്ടി അലൻ ഷുഹൈബിനെതിരെ എസ്എഫ്ഐ നൽകിയ പരാതിയില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പന്നിയങ്കര പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button