NattuvarthaLatest NewsKeralaNews

‘ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്’

കരയുമ്പോൾ ഏങ്ങലടിക്കരുത് എന്ന് സി.പി.എം കർശന നിർദേശം നല്കിയിട്ടുണ്ട്

അടൂർ: നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ സുപ്രീം കോടതിയിൽ എടുത്ത നിലപാടിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. കേരള കോൺഗ്രസ് നേതാവ് കെ.എം മാണി അഴിമതിക്കാരനാണെന്ന നിലപാടിനെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചത്.

തെരഞ്ഞെടുപ്പിൽ കെ.എം മാണിയുടെ പാർട്ടിക്ക് എൽ.ഡി.എഫ് വക 12 സീറ്റ് നൽകുകയും മാണിയുടെ സ്മാരകത്തിനായി സർക്കാർ വക 5 കോടി രൂപ നൽകുകയും ചെയ്തിരുന്നു. പക്ഷെ സുപ്രിം കോടതിയിൽ മാണി അഴിമതിക്കാരൻ ആണെന്ന് വാദിച്ചു. ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നതെന്ന് രാഹുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൽ ജോസ്.കെ. മാണിയെയും രാഹുൽ ശക്തമായ രീതിയിൽ പരിഹസിക്കുന്നുണ്ട്. തന്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച എൽ.ഡി.എഫിനെ തിരെ ജോസ്മോൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരുമെന്നും ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജോസ്മോൻ മുണ്ട് മുറുക്കിയുടുക്കാനും, പിണറായിയെ നേരിൽ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കുമെന്നും രാഹുൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

റാമോസ് പാരീസിൽ, പിഎസ്ജിയിൽ ഉടൻ കരാർ ഒപ്പുവെക്കും

KM മാണിയുടെ പാർട്ടിക്ക് LDF വക 12 സീറ്റ്,
KM മാണിയുടെ സ്മാരകത്തിന് LDF സർക്കാർ വക 5 കോടി,
KM മാണി പക്ഷേ അഴിമതിക്കാരനെന്ന് LDF സർക്കാർ വക കോടതിയിൽ വാദം,
ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്.
തൻ്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച LDF നെതിരെ ജോസ്മോൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജോസ്മോൻ മുണ്ട് മുറുക്കിയുടുക്കാനും, പിണറായിയെ നേരിൽ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കും. കരയുമ്പോൾ ഏങ്ങലടിക്കരുത് എന്ന് CPIM കർശന നിർദേശം നല്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button