ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. 46കാരനായ അലവാല സുധാകര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ആന്ധ്രാപ്രദേശിലെ കാകിനാഡ ഗ്രാമത്തിലെ പാസ്റ്ററാണ് പിടിയിലായ അലവാല സുധാകര്‍ എന്ന് സര്‍പവാരം സിഐ ബി.രാജശേഖര്‍ അറിയിച്ചു. സര്‍പവാരത്ത് നടന്ന ഒരു പരിപാടിയ്ക്കിടെയാണ് പാസ്റ്റര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയെ സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിളിക്കാന്‍ തുടങ്ങിയതോടെ വിവരം പുറത്ത് പറയാതിരിക്കാന്‍ പാസ്റ്റര്‍ 50 രൂപ കുട്ടിയുടെ കയ്യില്‍ കൊടുത്തിരുന്നു.
കുട്ടിയുടെ അമ്മയാണ് ആദ്യം പീഡന വിവരം അറിഞ്ഞത്. തുടര്‍ന്ന് സര്‍പവാരം പോലീസില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരമാണ് പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Post Your Comments