മുംബൈ: ഫയറിംഗ് റേഞ്ചിന് ചലച്ചിത്ര താരം വിദ്യാ ബാലന്റെ പേര് നൽകി ഇന്ത്യൻ സൈന്യം. കശ്മീരിലെ ഗുൽമാർഗിലെ ഫയറിങ് റേഞ്ചിനാണ് വിദ്യാബാലന്റെ പേര് നൽകിയത്. ഇന്ത്യൻ സിനിമയ്ക്ക് വിദ്യാബാലൻ നൽകിയ സംഭാവനകൾക്കുളള അംഗീകാരമായാണ് സൈന്യത്തിന്റെ നടപടി.
ഈ വർഷം ആദ്യം ഇന്ത്യൻ സൈന്യം സംഘടിപ്പിച്ച ഗുൽമാർഗ് ശീതകാല ആഘോഷത്തിൽ വിദ്യാബാലനും ഭർത്താവ് സിദ്ദാർഥ് റോയിയും പങ്കെടുത്തിരുന്നു. മിലിട്ടറി ഫയറിംഗ് റേഞ്ചിന് പേര് നൽകിയ നടപടിയിൽ വിദ്യാ ബാലൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also: ത്രിപുര മുഖ്യമന്ത്രിയ്ക്ക് 300 കിലോ മാമ്പഴം സമ്മാനമായി നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി
Post Your Comments