Latest NewsNewsIndia

എന്‍.ഡി.എ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് മരിച്ചാലും പിന്‍വാങ്ങില്ല : ലാലു പ്രസാദ് യാദവ്

കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച ശേഷമുളള ലാലു പ്രസാദ് യാദവിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്

ന്യൂഡൽഹി : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍.ഡി.എ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് മരിച്ചാലും തങ്ങള്‍ പിന്‍വാങ്ങില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ആര്‍ജെഡിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച ശേഷമുളള ലാലു പ്രസാദ് യാദവിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. മകന്‍ തേജസ്വി യാദവ് കാരണമാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നത്. തന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിച്ച തേജ്വസിയെ ലാലു പ്രസാദ് യാദവ് ചടങ്ങിൽ അഭിനന്ദിക്കുകയും ചെയ്തു.

Read Also  :  ആനക്കൊമ്പില്‍ തീര്‍ത്ത ദശാവതാര ശില്‍പ്പം വില്‍ക്കാന്‍ ശ്രമം: അച്ഛനും മകനും പിടിയില്‍

‘സത്യം പറഞ്ഞാല്‍, അവനില്‍ നിന്ന് ഞാന്‍ ഇങ്ങനെ പ്രതീക്ഷിച്ചതല്ല. അദ്ദേഹം സുരക്ഷിതമായി ആര്‍.ജെ.ഡി.യെ നയിച്ചു. ആര്‍ജെഡിക്ക് ശോഭനമായ ഭാവിയുണ്ട്. മരിച്ചാലും രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് ഞങ്ങള്‍ പിന്‍വാങ്ങില്ല’- ലാലു പ്രസാദ് യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button