മലപ്പുറം: മരണ പട്ടികയിൽ നിന്ന് സർക്കാർ പുറം തള്ളിയവരിൽ പഞ്ചായത്ത് പ്രസിഡണ്ടും. കോവിഡ് 19 നെ തുടര്‍ ചികിത്സക്കിടെ മരിച്ച മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചോലക്കല്‍ കോയയെ (56) കോവിഡ് മരണകണക്കില്‍ ഉള്‍പ്പെടുത്താതിരുന്നത്. കാച്ചിനിക്കാട് സ്വദേശിയായ കോയ കഴിഞ്ഞ ജൂണില്‍ കോവിഡ് അനുബന്ധ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സക്കിടെയാണ് മരിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Also Read:കൊച്ചിയിൽ നാവിക സേന സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ
കോയയുടെ മരണം കോവിഡ് ബാധിച്ചാണെന്നും കോവിഡ് മരണകണക്കില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ലഹരി നിര്‍മാര്‍ജന സമിതി ഭാരവാഹി, മങ്കട മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു കോയ.
അതേസമയം, സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ വലിയ തോതിലുള്ള പൂഴ്ത്തിവെപ്പുകളാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷവും മറ്റു സംഘടനകളും ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരിൽ അനേകം പേരാണ് ആനുകൂല്യങ്ങൾക്ക് പുറത്ത് ഒറ്റപ്പെട്ടവരായി കേരളത്തിൽ നിലവിലുള്ളത്.
Post Your Comments