മാഞ്ചസ്റ്റർ: ഇംഗ്ലണ്ട്-ശ്രീലങ്ക ഏകദിനത്തിന്റെ കമന്ററിക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. ‘ബാറ്റുകൾ അയൽവാസിയുടെ ഭാര്യയെപ്പോലെ’യാണ് എന്ന കാർത്തിക്കിന്റെ ലൈംഗിക ചുവയുള്ള കമന്ററി സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനത്തിനിടയാക്കി. തുടർന്ന് താരം മാപ്പുപറഞ്ഞ് രംഗത്തെത്തി.
‘അന്ന് സംഭവിച്ചതിൽ എല്ലാവരോടും മാപ്പുചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനതിൽ ദുരുദ്ദേശ്യപരമായി ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. പക്ഷെ, അത് കൈവിട്ടുപോയി. അതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നു. അത് പറഞ്ഞതിന് അമ്മയുടെയും ഭാര്യയുടെയും അരികിൽ നിന്ന് എനിക്ക് കണക്കിന് ശകാരം കിട്ടി. അങ്ങനെ സംഭവിച്ചതിൽ എനിക്ക് ഖേദമുണ്ട്. ഇനി അത് ആവർത്തിക്കില്ല’. ഞായറാഴ്ച മൂന്നാം ഏകദിനത്തിന്റെ കമന്ററിക്കിടെ കാർത്തിക് പറഞ്ഞു.
Read Also:- ഫൈനലിൽ ശുഭ്മാൻ ഗിൽ പരിക്കു മറിച്ചുവെച്ചാണ് ടീമിൽ ഇടം പിടിച്ചത്: സാബ കരിം
ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന പരിമിത ഓവർ മത്സര പരമ്പരയിലൂടെയാണ് കാർത്തിക് കമന്ററി ബോക്സിൽ അരങ്ങേറ്റം നടത്തിയത്. ആ ജോലി മനോഹരമായി തന്നെ കാർത്തിക് നിർവഹിക്കുന്നു എന്ന അഭിപ്രായം പൊതുവെ ഉയർന്നു നിൽക്കവേയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
Post Your Comments