മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിച്ച യുവതാരം ശുഭ്മാൻ ഗിൽ പരിക്കു മറിച്ചുവെച്ചാണ് ടീമിൽ ഇടം പിടിച്ചതെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം സാബ കരിം. പരിക്കിനെ തുടർന്ന് താരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് മാറ്റിനിർത്തിയതിന്റെ പശ്ചാത്തലത്തിലാണ് കരിമിന്റെ ആരോപണം.
‘ശുഭ്മാൻ ഗിൽ അദ്ദേഹത്തിന്റെ പരിക്ക് മറച്ചുവച്ചത് എന്നെ വിസ്മയിപ്പിച്ചു. ഇന്ത്യൻ ടീമിനൊപ്പം ദീർഘ കാലമായി സഞ്ചരിക്കുന്ന വ്യക്തിയാണ് ഗിൽ. താരങ്ങളുടെ കായികക്ഷമതയുടെ കാര്യത്തിൽ ടീം ഫിസിയോയ്ക്കും മെഡിക്കൽ സ്റ്റാഫിനും കൃത്യമായ ധാരണ ഉണ്ടാകേണ്ടതാണ്. ശുഭ്മാൻ ഗില്ലിന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കാൻ കാരണമെന്താണെന്നതിൽ ദുരൂഹതയുണ്ട്’ സാബ കരിം പറഞ്ഞു.
Read Also:- ധോണിക്കായി വെടിയേൽക്കാൻ വരെ തയ്യാറാണ്: കെ എൽ രാഹുൽ
ഗില്ലിന്റെ അഭാവത്തിൽ മായങ്ക് അഗർവാളിനെ പകരക്കാരനായി ടീമിലെത്തിക്കണമെന്നും കരിം പറഞ്ഞു. ഓപ്പണറായി അഗർവാളിനാണ് ആദ്യം അവസരം നൽകേണ്ടത്. അഗർവാളിനോടുള്ള ടീമിന്റെ സമീപനത്തിൽ കാര്യമായ പ്രശ്നങ്ങളുണ്ട്. 23 ഇന്നിങ്‌സുകളിൽ തിളങ്ങാതെ പോയതിനു പിന്നാലെ അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കിയതാനെന്ന് സാബ കരിം പറഞ്ഞു.
Post Your Comments