CricketLatest NewsNewsSports

ആ താരത്തെ വിളിക്കുന്നത് മറ്റ് താരങ്ങളെ അപമാനിക്കുന്നതിന് തുല്യം: കപിൽ ദേവ്

മുംബൈ: ശുഭ്മാൻ ഗില്ലിന് പകരക്കാരനായി പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് വിളിച്ചുവരുത്തുന്നത് തെറ്റായ സമീപനമാണെന്ന് ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. ഗില്ലിന് പകരക്കാരനായി ഇറങ്ങാൻ കെൽപ്പുള്ള ഓപ്പണർമാർ ടീമിലുണ്ടെന്നും, പര്യടനത്തിലില്ലാത്ത പൃഥ്വിയെ വിളിക്കുന്നത് മറ്റ് താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കപിൽ പറഞ്ഞു.

ശുഭ്മാൻ ഗില്ലിന് പകരം പൃഥ്വി ഷായെ ശ്രീലങ്കയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിക്കാനുള്ള ശ്രമം ബിസിസിഐ ആരംഭിച്ചെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത് ശരിയായ സമീപനമല്ലെന്ന് ചൂണ്ടിക്കാട്ടി കപിൽ ദേവ് രംഗത്തെത്തിയത്. ഗില്ലിന് പകരം മായങ്ക് അഗർവാളിനെ ഓപ്പണറായി പരിഗണിക്കാനാണ് സാധ്യത. കെ എൽ രാഹുലിനെ മധ്യനിരയിൽ കളിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അഗർവാളിന് പുറമെ ഹനുമ വിഹാരിയെയും ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.

Read Also:- പാദങ്ങള്‍ വിണ്ടു കീറുന്നതിന് ചില പൊടികൈകൾ!

നിലവിൽ ശ്രീലങ്കൻ പര്യടനത്തിലെ രണ്ടാം നിര ടീമിലാണ് ഷാ ഉള്ളത്. അതിനാൽ തന്നെ ഷായെ ഇംഗ്ലണ്ടിലേക്ക് വിളിക്കാനുള്ള സാധ്യത വളരെക്കുറവാണ്. മൂന്ന് വീതം ഏകദിന-ടി20 മത്സരങ്ങളാണ് ഇന്ത്യ ലങ്കയിൽ കളിക്കുന്നത്. മത്സരങ്ങൾ അടുത്തവാരം ആരംഭിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button