പാദങ്ങള്‍ വിണ്ടു കീറുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങള്‍
പാദങ്ങള്‍ വിണ്ടു കീറുക എന്നത് കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് . പാദങ്ങളുടെ വിണ്ടു കീറല്‍ പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങള്‍ ഇവയൊക്കെയാണ്
➤ യൂറിയ , സാലിസിലിക് ആസിഡ്, ആല്‍ഫ ഹൈഡ്രോക്സി ആസിഡ്‌സ് എന്നിവ അടങ്ങിയിട്ടുള്ള കാലില്‍ പുരട്ടാനുള്ള ക്രീമുകള്‍ വാങ്ങുക. രാവിലെ തന്നെ കാലുകള്‍ വൃത്തിയാക്കി ക്രീം പുരട്ടുന്നത് ഗുണം ചെയ്യും. ദിനവും മൂന്നോ നാലോ പ്രാവശ്യം വിണ്ടു കീറല്‍ ഉള്ള സ്ഥലങ്ങളില്‍ ക്രീം പുരട്ടി മസ്സാജ് ചെയ്യുക. പുറത്തിറങ്ങുമ്പോള്‍ പാദങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ ഉള്ള ഷൂസ് ധരിക്കാന്‍ ശ്രദ്ധിക്കുക.
➤ പാദങ്ങള്‍ വിണ്ടു കീറി ഇരിക്കുന്ന ഭാഗത്തെ തൊലിക്ക് നല്ല കട്ടിയായിരിക്കും. അതിനാല്‍ പാദങ്ങള്‍ നന്നായി നനച്ചതിന് ശേഷം മാത്രം അടര്‍ന്നിരിക്കുന്ന കോശങ്ങള്‍ നീക്കാന്‍ ശ്രമിക്കുക. പാദങ്ങള്‍ കുതിര്‍ക്കാന്‍ വേണ്ടി ചെറു ചൂടുവെള്ളത്തില്‍ സോപ്പ് വെള്ളം ഒഴിച്ച് ഇരുപത് മിനിറ്റ് നേരത്തേക്ക് മുക്കി വെക്കുക. ശേഷം സ്‌ക്രബ്ബര്‍, പ്യൂമിങ് സ്റ്റോണ്‍ എന്നിവ ഉപയോഗിച്ച് നന്നായി ഉരച്ചു വൃത്തിയാക്കുക. പാദങ്ങള്‍ നന്നായി കഴുകിയതിന് ശേഷം ക്രീം ഉപയോഗിച്ച് നന്നായി മസ്സാജ് ചെയ്യുക.
➤ പാദങ്ങള്‍ വിണ്ടു കീറുന്നതിന് നല്ലൊരു പരിഹാരം ആണ് തേന്‍. തേനില്‍ ആന്റിബാക്റ്റീരിയല്‍, ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, പാദങ്ങളുടെ ഈര്‍പ്പം നിലനിര്‍ത്താനും, അണുബാധ ഉണ്ടാവാതെ നോക്കാനും സഹായിക്കും. വിണ്ടു കീറല്‍ ഉള്ള ഭാഗത്ത് തേന്‍ പുരട്ടുന്നത് മുറിവുകള്‍ വൃത്തിയാക്കുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും.
Read Also:- വിവാദ പരാമർശം, അമ്മയുടെയും ഭാര്യയുടെയും അരികിൽ നിന്ന് എനിക്ക് കണക്കിന് കിട്ടി: കാർത്തിക്
➤ വരണ്ട ചര്‍മ്മം, എക്സിമ, സോറിയാസിസ് എന്നിവക്ക് പരിഹാരമായി നിര്‍ദേശിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അതിനാല്‍ തന്നെ പാദങ്ങള്‍ വിണ്ടു കീറുന്നതിനും ഒരുത്തമ പരിഹാരമാണ് വെളിച്ചെണ്ണ. ആന്റിബാക്റ്റീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ മുറിവുകളില്‍ അണുബാധ ഉണ്ടാവാതെ സംരക്ഷിക്കും. കൂടാതെ പാദങ്ങളിലെ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും.
Post Your Comments