ഡൽഹി: കോവിഡ് ബാധയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റ വൈറസിനെതിരെ ഉള്ള പ്രതിരോധ ശേഷിയെക്കുറിച്ച് പുതിയ പഠനവുമായി ഐസിഎംആർ. കോവിഡ് വന്ന് സുഖംപ്രാപിച്ച ശേഷം വാക്സിൻ സ്വീകരിച്ചവർക്ക് വകഭേദം വന്ന വൈറസിനെതിരെ ഉയർന്ന പ്രതിരോധ ശേഷി ലഭിക്കുന്നു എന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം തെളിയിക്കുന്നത്.
കൊവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ എടുത്തവരെക്കാൾ ഇത്തരക്കാരിൽ ഉയർന്ന പ്രതിരോധി ശേഷി ഉണ്ടാകുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഷീൽഡിന്റെ രണ്ട് ഡോസ് എടുത്തവരിലും കോവിഡ് വന്ന് സുഖം പ്രാപിച്ച ശേഷം വാക്സിൻ സ്വീകരിച്ചവരിലും, ബ്രേക്ക്‌ത്രൂ അണുബാധ ഉണ്ടായവരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
കോവിഡിനെതിരെ ശക്തമായ രോഗപ്രതിരോധ ശേഷി നൽകുന്നതാണ് ഇപ്പോൾ രാജ്യത്ത് ലഭ്യമായ വാക്സിനുകളെന്നും പഠനത്തിൽ കണ്ടെത്തി. കോവിഡ് ബാധയ്ക്ക് ശേഷം ഒരു ഡോസ് വാക്സിൻ കുത്തിവെച്ചാൽ പോലും വീണ്ടും അണുബാധ ഉണ്ടാകുന്നത് തടയാമെന്നും ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങൾളിൽ നിന്ന് സംരക്ഷണം ലഭിക്കും എന്നും പഠനം വ്യക്തമാക്കുന്നു.
Post Your Comments