അടൂർ: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ വിമർശനവുമായി സംവിധായകൻ ഡോക്ടർ ബിജു രംഗത്ത്. ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എം എൽ എ മാരെ പഠിപ്പിക്കുന്ന ഒരു സെഷൻ നിയമസഭയിൽ ഏർപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ശമ്പളവും യാത്ര ബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണെന്നും അപ്പോൾ ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണമെന്നും ഡോ.ബിജു പറയുന്നു. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കോവിഡിനെതിരെ പ്രതിരോധക്കോട്ട തീര്‍ത്ത് ഇന്ത്യ: ആകെ വാക്‌സിനേഷന്‍ 35 കോടി കടന്നു
ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എം എൽ എ മാരെ പഠിപ്പിക്കുന്ന ഒരു സെഷൻ നിയമസഭയിൽ ഏർപ്പെടുത്തേണ്ടതാണ്. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്. പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തിൽ സാമാന്യ ബോധം ഇല്ലെങ്കിൽ നിയമസഭയോ അല്ലെങ്കിൽ അവരെ എം എൽ എ ആക്കിയ പാർട്ടിയോ അവർക്ക് ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകുന്നത് നന്നായിരിക്കും. ശമ്പളവും യാത്ര ബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അപ്പോൾ ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്.
Post Your Comments