വളരെയേറെ ആരോഗ്യഗുണമുള്ള ഒന്നാണ് പാൽ. അതിനെ പല രൂപത്തിലും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കുന്നത് പലരോഗങ്ങളെയും അകറ്റാന്‍ സഹായിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കാനും വെളുത്തുള്ളി ചേര്‍ത്ത പാല്‍ കുടിക്കുന്നതിലൂടെ സാധ്യമാവുമെന്നാണ് കണ്ടെത്തൽ.
രക്തധമനികള്‍ കട്ടി കൂടുന്നത് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഗാര്‍ലിക് മില്‍ക്കിന് സാധിക്കും. മാത്രമല്ല പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കുന്നത് വയറുവേദന, മലബന്ധം, ക്രമം തെറ്റിയ ആര്‍ത്തവം എന്നിവയ്ക്കെല്ലാം വളരെ ഫലപ്രദമായ പ്രതിവിധിയാണ്.
ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയ വെളുത്തുള്ളി ദഹനപ്രശ്നങ്ങള്‍ അകറ്റാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യത തടയുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് വെളുത്തുള്ളിയിട്ട പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാനും സഹായിക്കും.
ഒട്ടുമിക്ക എല്ലാ ഭക്ഷണങ്ങളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ് നമ്മൾ. അസിഡിറ്റിയെ ചെറുത്തു തോൽപ്പിക്കാനുള്ള വെളുത്തുള്ളിയുടെ ഗുണമാണ് അതിന്റെ പ്രധാന കാരണം. ഇനി മുതൽ പാലിലും വെളുത്തുള്ളിയിട്ട് കുടിക്കാൻ ശ്രമിക്കുക
Post Your Comments