Latest NewsNewsLife StyleHealth & Fitness

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ആപ്പിൾ കഴിയ്ക്കൂ

നിത്യേന ഒരു ആപ്പിൾ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റി നിർത്തുമെന്ന് പണ്ട് കാലം മുതൽക്ക് തന്നെ പറയുന്നതാണ്. ഇങ്ങനെ പറയുന്നതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ദിവസവും ഒരാപ്പിൾ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, കാത്സ്യം, കാർബോ ഹൈഡ്രെറ്റ് തുടങ്ങി മനുഷ്യ ശരീരത്തിന് ആവശ്യമായ അനേകം ധാതുക്കളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് പലതരം രോഗങ്ങൾക്ക് പരിഹാരമാണ്.

ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ആപ്പിൾ രക്തത്തിലെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു.

പ്രമേഹം കുറയ്ക്കാന്‍ ആപ്പിൾ സഹായിക്കും. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകൾ, ആന്റിഓക്‌സിഡന്റുകൾ, പോളിഫിനോളുകൾ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കും.

Read Also : ടണല്‍ ദുരന്തം, അതിജീവനത്തിനായി മല്ലടിച്ച് 40പേര്‍: പലര്‍ക്കും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങി

ആപ്പിളിൽ ക്വർസെറ്റിന്‍, ട്രൈറ്റെർ ഫിനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ തടയുന്നതിന് സഹായകരമാണ്. പ്രത്യേകിച്ച് കോളൻ, ലംഗ്‌സ്, ബ്രെസ്റ്റ് ക്യാന്‍സറുകൾ എന്നിവ തടയാൻ സഹായിക്കും. ദഹനപ്രശ്‌നങ്ങൾ മാറാൻ ആപ്പിൾ സഹായിക്കും. ഇതിലെ നാരുകളാണ് സഹായിക്കുന്നത്.

വിളർച്ചയുള്ളവർക്ക് കഴിയ്ക്കാൻ പറ്റിയ ഒരു ഫലവർഗമാണിത്. ഇതിൽ അയേൺ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു മൂന്ന് ആപ്പിൾ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ മുഴുവൻ ഇരുമ്പും ലഭിക്കാൻ സഹായിക്കും. ആപ്പിൾ കഴിക്കുന്നതു വഴി മറവി രോഗത്തിൽ നിന്ന് രക്ഷനേടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button