
ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ലിംഫോമ, മെറ്റാസ്റ്റിക് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ബ്രോക്കോളി ഉത്തമമാണ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും. ഇതിലുള്ള ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകമാണ് ഹൃദയത്തിന്റെ പേശികളെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ബ്രോക്കോളി ഉത്തമം ആണ്.
ശരീരത്തിന് ആരോഗ്യദായകമായ വിവിധ ഘടകങ്ങള്‍ ധാരാളമടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇത് കഴിക്കുന്നത് കാഴ്ചശക്തിയെ ദൃഢമാക്കുകയും കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യും. കണ്ണുകളിലെ സെല്ലുകള്‍ക്ക് മരണം സംഭവിക്കുന്നതും ലൈറ്റ് സ്ട്രെസും ഒരു പരിധി വരെ ഒഴിവാക്കാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഫോളിക് ആസിഡ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയുടെ കലവറയാണ് ബ്രോക്കോളി.
രക്തം കട്ടയാകാന്‍ സഹായിക്കുന്ന പ്രോട്ടീനുകളുടെ മികച്ച പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ കെ അത്യാവശ്യമാണ്. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകരമാണ്. ബ്രോക്കോളി അടക്കം ചുരുക്കം ചില പച്ചക്കറികളില്‍ മാത്രമാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നത്.
Post Your Comments