കണ്ണൂര്‍: കേരളം സ്വർണ്ണക്കടത്തുകാരുടെ പറുദീസയാകുന്നോ? കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം കണ്ടെത്തി. എയര്‍പ്പോര്‍ട്ടിനുള്ളില്‍ മാലിന്യം കൂട്ടിയിട്ടിരുന്നിടത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനു ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വർണ്ണം കണ്ടെത്തിയത്
ദിവസങ്ങൾക്ക് മുൻപ് രാമനാട്ടുകരയിൽ നടന്ന വാഹനാപകടം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ഇടതു സഹയാത്രികർ ആയതിന്റെ പേരിൽ പാർട്ടിയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു. പിണറായി വിജയൻ അധികാരത്തിൽ കയറിയതിനു ശേഷം കള്ളക്കടത്തു വർദ്ധിച്ചു വരുന്നതായി ആരോപണം ശക്തമാണ്.
Post Your Comments