Latest NewsKeralaNewsIndia

ജോസഫൈന് പകരം ആര്?: വനിതാ കമ്മീഷൻ അധ്യക്ഷയെ ഇന്നറിയാം

തിരുവനന്തപുരം: പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി തീരുമാനം ഇന്നുണ്ടായേക്കും. ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയാണ് മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ രാജി വച്ചത്. അതുകൊണ്ട് തന്നെ ഇന്നത്തെ തീരുമാനം കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നാണ്.
ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും വനിതാ കമ്മീഷൻ അധ്യക്ഷയെ തിരഞ്ഞെടുക്കുക. പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ സൂസന്‍ കോടിക്കാണ് നിലവിൽ സാധ്യതകൾ ഉള്ളത്.

Also Read:‘തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല’: കേസ് റദ്ദാക്കണമെന്ന് അയിഷ സുൽത്താന

പരാതിക്കാരിയോട് മോശമായി പെരുമാറിയതിനാണ് ജോസഫൈനെതിരെ ഗുരുതര വിമർശനങ്ങൾ ഉയർന്നുവന്നത്. സോഷ്യൽ മീഡിയകളിലും മറ്റും അവർക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ സി പി എമ്മിലെ തന്നെ പല നേതാക്കളും അന്ന് ജോസഫൈനെ അനുകൂലിച്ചിരുന്നെങ്കിലും പ്രതിഷേധം ശക്തമായതിനെതുടർന്ന് കയ്യൊഴിയുകയായിരുന്നു.

സ്ത്രീകളുടെ പ്രശ്നങ്ങളെ മനസ്സിലാക്കാനും, അവരെ കേൾക്കാനുള്ള ക്ഷമയും പക്വതയും കാണിക്കാനും കഴിവുള്ള ഒരാളെ തിരഞ്ഞെടുക്കൂ എന്നായിരുന്നു സി പി എമ്മിലെ തന്നെ അനുഭാവികളും മറ്റും പാർട്ടിയോട് ആവശ്യപ്പെട്ടത്. ഇന്ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button