കൊച്ചി: രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഹർജിയിൽ പറയുന്നു.
Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി
‘തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ല. കോവിഡ് കൂടിയത് അഡ്മിനിസ്ട്രേറ്ററുടെ അലംഭവം കാരണം ആണെന്ന് സൂചിപ്പിക്കാൻ ആണ് ബയോ വെപ്പൻ പരാമർശം നടത്തിയത്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് കേസ് എടുത്തത്’-‘- ആയിഷ വ്യക്തമാക്കി. ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും. കേസിൽ അയിഷ സുൽത്താനയ്ക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Post Your Comments