പാണ്ടിക്കാട്: തന്ത്രപരമായ രീതിയിൽ മുക്കുപണ്ടം പണയംവെച്ച് 1,30,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. തമ്പാനങ്ങാടി സ്വദേശി പട്ടാണി അബ്ദുല്‍ അസീസിനെയാണ് (53) പാണ്ടിക്കാട് സ്റ്റേഷന് ഹൗസ് ഓഫിസര്‍ അമൃതരംഗന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
Also Read:തിരുവനന്തപുരത്ത് വ്യാജ മദ്യ ഒഴുക്ക്: 4500 കുപ്പി വ്യാജ മദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
സംഭവം നടന്നത് 2021 ഫെബ്രുവരി 10നായിരുന്നു. മണപ്പുറം ഫിനാന്‍സിന്റെ പാണ്ടിക്കാട് ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്നാണ് കേസ്. എന്നാൽ ഇയാള്‍ മറ്റൊരു കേസില്‍ പൊന്നാനി സബ് ജയിലിലാണ് ഇപ്പോഴുള്ളത്. പ്രതിയെ
കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്തയാഴ്ച അപേക്ഷ നല്‍കും.
കോവിഡ് രൂക്ഷമായതോടെ സംസ്ഥാനത്ത് തട്ടിപ്പുകളും വ്യാപകമാണ്. വ്യാജ പ്രൊഫൈലുകൾ ചമഞ്ഞും മറ്റും സൈബർ ഇടങ്ങളിലും തട്ടിപ്പുകൾ വ്യാപകമാണ്. ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ മുൻപ് തട്ടിപ്പിനിരയാക്കിയത് വാർത്തയായിരുന്നു. പണത്തിനു വേണ്ടി വീടുകേറിയുള്ള അതിക്രമങ്ങളും പിടിച്ചുപറികളും ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments