Latest NewsNewsIndia

സൈബർ തട്ടിപ്പിന് ഇരയായി പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ: കുറ്റം മുഴുവൻ ബി.ജെ.പിക്ക്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവ സൈബർ തട്ടിപ്പിന് ഇരയായി. മാർഗരറ്റ് ആൽവയുടെ സിം, എം.ടി.എൻ.എൽ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. സംഭവത്തിൽ ബി.ജെ.പിക്കാണ് കുറ്റം മുഴുവൻ. സൈബർ തട്ടിപ്പിന് ഇരയായപ്പോഴും, കുറ്റം ബി.ജെ.പിക്ക് മേൽ ചുമത്താനായിരുന്നു മാർഗരറ്റ് ശ്രമിച്ചത്. ഭരണപക്ഷ എം.പിമാരോട് വോട്ട് ചോദിച്ചതിനാലാണ് നടപടി എടുത്തതെന്നായിരുന്നു മാർഗരറ്റ് ആൽവയുടെ ആരോപണം.

‘നിങ്ങൾ ഫോൺ പുനഃസ്ഥാപിച്ചാൽ, ഇന്ന് രാത്രി ബി.ജെ.പി, ടി.എം.സി, ബി.ജെ.ഡി പാർട്ടിയിൽ നിന്നുള്ള ഒരു എംപിയെയും വിളിക്കില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു’, ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് അവർ ട്വീറ്റ് ചെയ്തു. നിങ്ങൾക്ക് ഇപ്പോൾ എന്റെ കെ.വൈ.സി വിവരങ്ങൾ ആവശ്യമുണ്ടോയെന്നും കേന്ദ്ര സർക്കാരാണ് നീക്കങ്ങൾക്ക് പിന്നിലെന്നും അവർ ഉന്നയിച്ചു.

അതേസമയം, ജൂലൈ 19 ന് തന്നെ, എംടിഎൻഎല്ലിന്റെ പേരിൽ നടക്കുന്ന സൈബർ തട്ടിപ്പിനെക്കുറിച്ച് ഡൽഹി പോലീസ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എംടിഎൻഎല്ലിന്റെ ലോഗോ ഉപയോഗിച്ച്, വാട്സാപ്പ് വഴി തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ഡൽഹി പോലീസ് നൽകിയ മുന്നറിയിപ്പ്. ഈ ചതിക്കുഴിയിൽ വീഴരുതെന്ന് പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇത് മാർഗരറ്റ് അവഗണിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സൈബർ തട്ടിപ്പിന് ഇവർ ഇരയായതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button