KeralaLatest NewsIndiaNewsInternational

ഐ.എസിൽ ചേർന്ന് വിധവയായി അഫ്ഗാൻ ജയിലിലെത്തിയ നിമിഷ ഫാത്തിമയ്ക്കായി ഹേബിയസ് കോർപ്പസ് നൽകി അമ്മ ബിന്ദു

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ ഫാത്തിമയെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് നൽകി അമ്മ ബിന്ദു. ജയിലിലുള്ള മകളെ തിരികെ കൊണ്ടുവരണമെന്നും മകളെ തനിക്ക് വേണമെന്നും കാണിച്ചാണ് ബിന്ദുവിന്റെ ഹേബിയസ് കോർപ്പസ്.

നേരത്തെ, വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ബിന്ദു രംഗത്ത് വന്നിരുന്നു. മകളെ തിരിച്ച് നാട്ടിലെത്തിക്കാൻ സഹായം വേണമെന്ന തന്റെ ആവശ്യം കേന്ദ്രസർക്കാരും ബി.ജെ.പി.യും അവഗണിക്കുകയാണെന്ന് ബിന്ദു ആരോപിച്ചിരുന്നു. നിമിഷയെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും മകൻ ആർമിയിൽ മേജർ ആയിട്ടും സർക്കാർ അവഗണന കാണിക്കുകയാണെന്നും ബിന്ദു ആരോപിച്ചിരുന്നു.

Also Read:നായയെ അടിച്ചു കൊന്ന കേസിൽ കേരള സർക്കാർ സ്വീകരിച്ച നടപടികൾ ഉടൻ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ താക്കീത്

മകളെ കാണാൻ വേണമെങ്കിൽ അഫ്‌ഗാനിസ്ഥാനിലും പോകാൻ തയ്യാറാണെന്നും മകളെ കാണണമെന്ന ആവശ്യവുമായി അഫ്ഗാൻ സർക്കാരിനും മെയിൽ അയച്ചെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു. താനൊരു ഹിന്ദു ആയിട്ടും ബി.ജെ.പി. സർക്കാർ അവഗണന കാണിക്കുന്നത് എന്തിനാണെന്ന് ബിന്ദു ചോദിക്കുന്നു. 2016 ജൂണിലാണ് നിമിഷ ഫാത്തിമയെ കാണാതാവുന്നത്. പിന്നീട് അഫ്ഗാനിലെ ഐ.എസ്. ക്യാമ്പിലുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button